ഇടുക്കി: മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. വന്യജീവി ആക്രമണത്തെ ഗൗരവമായി വനംവകുപ്പ് കാണണമെന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്നും സി.വി. വർഗീസ് പറഞ്ഞു.ഫെൻസിംഗും സുരക്ഷാ വേലിയും സ്ഥാപിക്കാൻതീരുമാനിച്ചതാണ്. പക്ഷേ,കാര്യമായി ഒന്നും ചെയ്തില്ല. ഇക്കാര്യത്തിൽ ബഹുജന പ്രക്ഷോപം ഉയർന്നുവരണം. വനംവകുപ്പ് ഉദ്യോഗസ്ഥർ സമാന്തരസർക്കാരായി പ്രവർത്തിക്കുന്നു. ജനങ്ങളുടെ വികാരം മനസിലാക്കി വനംവകുപ്പ് പ്രവർത്തിക്കുന്നില്ലെന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.