തൊടുപുഴ: അമർ ഇലാഹിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് സബ് കളക്ടർ അനൂപ് ഗാർഗ് അറിയിച്ചതോടെ 1.45ന് യു.ഡി.എഫിന്റെ ഉപരോധ സമരം അവസാനിച്ചു. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ നാല് ലക്ഷം രൂപ ഇപ്പോൾ നൽകുമെന്നും ബാക്കി തുക പിന്നീട് നൽകുമെന്നുമാണ് സബ് കളക്ടർ അറിയിച്ചത്. തുടർന്ന് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് രാവിലെ എട്ടിന് അമേൽത്തൊട്ടി ഖബർസ്ഥാനിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഡി.എഫ്.ഒ. പി.യു. സാജുവും സബ്കളക്ടർക്കൊപ്പമുണ്ടായിരുന്നു.

ഇന്ന് ഹർത്താൽ

അമറിർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.