തൊടുപുഴ : ദൃശ്യവിരുന്ന് ഒരുക്കുന്ന ഉറപ്പാറ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്നും 1800 അടി ഉയരത്തിലുള്ള ഉറവപ്പാറയിൽ നിന്നുള്ള വിദൂര കാഴ്ച ആനന്ദകരമാണ്. പ്രകൃതി സ്നേഹികളുടെ ഇഷ്ട കേന്ദ്രമായി ഇവിടം മാറിയതോടെ നിരവധി ടൂറിസ്റ്റുകൾ ആണ് വിസ്മയകരമായ കാഴ്ചകൾ കാണാൻ എത്തുന്നത്. പാറയുടെ മുകളിൽ നിന്നുമുള്ളപ്രകൃതി ഭംഗി സഞ്ചാരികളെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇവിടെ നിന്നും തൊടുപുഴയാറും നഗരത്തിന്റെ വിവിധ ഭാഗങ്ങളും കരിങ്കുന്നം,മഞ്ഞള്ളുർതുടങ്ങിയ പ്രദേശങ്ങളും കാണാം. ഭീമന്റെ കാൽപാദം പതിഞ്ഞ പാറയും, പാറ കുഴിയിൽ കൊടും വേനലിലും വറ്റാത്ത വെള്ളവും ,ഭീമൻ അടുപ്പ് കൂട്ടിയെന്ന് പറയപ്പെടുന്ന കല്ലും , പാറയിലെ അള്ളും മനംകവറുന്നകഴ്ചയാണ്. ഇളം കാറ്റും ,തണുപ്പുമുള്ള ഉവിടെ സൂര്യാസ്തമയം വീക്ഷിക്കാനും കഴിയും. തൊടുപുഴ -മൂലമറ്റം റോഡിൽ ഒളമറ്റ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പാറയുടെ മുകളിൽ എത്താം. ഓട്ടോറിക്ഷിലും ഇരുചക്ര വാഹനങ്ങളിലും കാൽ നടയായും ഇവിടെ എത്താനാവും. മലയാള പഴനി എന്നറിയപ്പെടുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻറ് പൈതൃകവും സംരക്ഷണവും നില നിർത്തി ടൂറിസം വികസന പദ്ധതി നടപ്പാക്കി സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയാൽ തൊടുപുഴയിൽ വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകൾ തുറക്കാനാകും.
റോപ്പ് വേ സ്ഥാപിക്കണം
കൊന്നയ്ക്കാമല പാറയിൽ നിന്നും ഉറവ പാറയിലേക്ക് റോപ് വേ സ്ഥാപിച്ച് വിനോദസഞ്ചാരത്തിന് പ്രാധമിക സൗകര്യം ഒരുക്കിടൂറിസം പദ്ധതിആരംഭിച്ചാൽ കൂടുതൽസഞ്ചാരികളെ എത്തിക്കാൻകഴിയും. ഒരു കിലോമീറ്റർ ഓളം വരുന്ന റോപ് വേ നിർമ്മിച്ച് സഞ്ചാരികൾക്ക് കാഴ്ചകാണാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഇതിനുള്ള പദ്ധതിക്ക് ശ്രമങ്ങൾ തുടങ്ങി. റോപ് വേ കൂടാതെ മിനി പാർക്കും ടൂറിസ്റ്റുകൾക്ക് ഇരിപ്പിട സൗകര്യങ്ങളും ഒരുക്കണമെന്നആവശ്യവുംഉയരുകയാണ്. പാറയുടെമുകളിൽനിന്നുള്ള ദൂരെ കാഴ്ചകൾ കാണാൻ സൂക്ഷ്മദർശിനിയും പവലിയനും നിർമ്മിക്കാനും ആലോചനയുണ്ട്. തൊടുപുഴ നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി ഉറവപാറ ടൂറിസം പദ്ധതി നടപ്പാക്കാൻ ജില്ല ടൂറിസം കൗൺസിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാകുന്നത്.
"തൊടുപുഴയിലെ ടൂറിസം വികസനസാധ്യത പരിഗണിച്ച് ബോട്ടിങ്ങിനായി വെങ്ങല്ലൂർ പാലത്തിന് മുകൾ ഭാഗത്ത് പുഴയിൽ തടയണ നിർമ്മിക്കണം. പുഴയോര ടൂറിസം പദ്ധതിയോടൊപ്പം റിവർവ്യൂ റോഡിൽ രാവിലെ ഒരു മണിക്കൂർ നേരത്തേക്ക് വാക്ക് സ്ട്രീറ്റ് ആക്കി മാറ്റണം. മറ്റ് നഗരങ്ങളെല്ലാം ഇത്തരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൈപ്പാസുകളെ ബന്ധിപ്പിച്ച് സിറ്റി ബസ് സർവീസ് ആരംഭിക്കണം. മികച്ച പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കണം.
രാജു തരണിയിൽ
പ്രസിഡൻറ് മർച്ചൻ്റ് അസോസിയേഷൻ തൊടുപുഴ.
സിറ്റി ബസ് സർവീസിന് പ്രാധാന്യമേറുന്നു
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ എല്ലാം ബന്ധിപ്പിച്ച് കടന്നു പോകുന്ന ബൈപ്പാസുകളെ കോർത്തിണക്കി സിറ്റി ബസ്സ് സർവീസ് തുടങ്ങണമെന്ന് ആവശ്യത്തിന് പ്രാധാന്യം ഏറുകയാണ്. പെരുമ്പിള്ളി ചിറയിലെ അൽ അസ്ഹർ മെഡിക്കൽ കോളേജ്, സ്മിത ഹോസ്പിറ്റൽ, സെൻമേരിസ് ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, സഹകരണ ആശുപത്രി , ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി ,ന്യൂമാൻ കോളേജ്, അൽ അസ്കർ ദന്തൽ കോളേജ് എൻജിനീയറിങ് കോളേജുകൾ പോളിടെക്നിക്കുകൾ ,വഴിത്തലശാന്രിഗിരി കോളേജ് ഉ ൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും ,3000തോളം വരുന്ന വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടുന്ന നഗരത്തിൽ സിറ്റി ബസ്സ ർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വർദ്ധിക്കുകയാണ്.