പീരുമേട്: കൊട്ടാരക്കര ഡിണ്ടുക്കൽ ദേശീയ പാതയിൽ പെരുവന്താനം നാൽപ്പതാംമൈലിൽ ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു. കുമളിയിൽനിന്നും മുണ്ടക്കയത്തേക്ക് പോകുകയായായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നിയയിരുന്നു.
ഇവിടെ റോഡിന്റെ ഒരു വശത്ത് വലിയ കൊക്കയാണ്. പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസ്അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗത തടസ്സംനേരിട്ടു. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.