ponkala
തൊടുപുഴ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെപൊങ്കാല മഹോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ആദ്യ കൂപ്പൺ കോതമംഗലം തഹസിൽദാർ മായരാജേഷിനു നൽകി ജനറൽ കൺവീനർ ശ്രീജേഷ് പുളിമൂട്ടിൽ നിർവഹിക്കുന്നു

തൊടുപുഴ:അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോ ത്സവവും തിരുവുത്സവവും മാർച്ച് 8 മുതൽ 14 വരെ ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊങ്കാല മഹോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും നടന്നു.
ശ്രീകോവിലിൽ നിന്നും ക്ഷേത്രം മേൽശാന്തി
കൈതപ്രം നാരായണൻ നമ്പൂതിരി പൂജിച്ചു നൽകിയ ആദ്യ കൂപ്പൺ കോതമംഗലം തഹസിൽദാർ മായരാജേഷിനു നൽകി കൊണ്ട് ജനറൽ കൺവീനർ ശ്രീജേഷ് പുളിമൂട്ടിൽ കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. ഉത്സവത്തിന്റെ ആദ്യ ഫണ്ട് ബാബു പെരിഞ്ചിറപുത്തൻപുരയിൽ നിന്നും സെക്രട്ടറി അനിൽകുമാർ വെണ്മയിൽ ഏറ്റുവാങ്ങി. ഉത്സവ നോട്ടീസ് പ്രകാശനം തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജി.ഹരിദാസ് നിർവഹിച്ചു. ദ്രവ്യ സമാഹരണത്തിന്റെ ആദ്യ ഫണ്ട് കൃഷ്ണപ്രസാദ്, കൃഷ്ണദാസ് വെണ്മയിൽ എന്നിവരിൽ നിന്നും ഹരി ചുനയമ്മാക്കൽ ഏറ്റുവാങ്ങി നിർവഹിച്ചു.ക്ഷേത്രം മേൽശാന്തിയായി 20 വര്ഷം പൂർത്തിയാക്കിയ കൈതപ്രം നാരായണൻ നമ്പൂതിരിയെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് പി എസ് പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മുൻ മുൻസിപ്പൽ ചെയർമാൻ ബാബു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം വി.കെ.ബിജു,ക്ഷേത്രം സെക്രട്ടറി അനിൽകുമാർ വെണ്മയിൽ,, വൈസ് പ്രസിഡന്റ് പി.കെ. സോമൻ, ജോയിന്റ് സെക്രട്ടറി കെ.ശ്രീരമണൻ, പി.ജി.ഹരിദാസ്, റിട്ടയേർഡ് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ രാജൻ കുമരകം, മാതൃസമിതി കൺവീനർ പ്രിയ കല്ലംപിള്ളി എന്നിവർ സംസാരിച്ചു.