കട്ടപ്പന :കലാരഞ്ജിനി വായനശാലയും വലിയപാറ പൗരാവലിയും ചേർന്ന് ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വലിയപാറ സുലഭം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയ കെ വി കുര്യാക്കോസിനെയും കുളം നിർമിക്കാൻ സ്ഥലം നൽകിയ കല്യാൺ സോമനെയും പദ്ധതി നടപ്പാക്കിയ ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ സാബു, കരാറുകാരൻ അനിൽ എന്നിവരെ അനുമോദിച്ചു. തുടർന്ന് കലാസന്ധ്യ, സ്‌നേഹവിരുന്ന്, കരിമരുന്ന് പ്രയോഗം, ലേലം, കരോക്കെ ഗാനമേള, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ഡിജെ ഷോ എന്നിവയും നടന്നു.
നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ കെ .ജെ ബെന്നി, കൺസിലർമാരായ രാജൻ കാലാചിറ, സിജോമോൻ ജോസ്, കലാരഞ്ജിനി വായനശാല സെക്രട്ടറി കെ ഡി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി .എം ഭാസ്‌കരൻ, ചെയർമാൻ സുമൽ കാനോലി, കൺവീനർ റോയി തോമസ് തുടങ്ങിയവർ സംസാരിച്ചു.