തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ്റ്റാൻഡിൽ ഒടിയൻ ബസ് കണ്ടക്ടർ ജയേഷിനെ അതിക്രൂരമായി മർദ്ദിച്ച സംഭത്തിൽ അക്രമത്തിന് നേതൃത്വം കൊടുത്തവരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് തൊടുപുഴയിൽ സ്വകാര്യ ബസ് പണിമുടക്കും. തൊടുപുഴ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സി. രാജേഷ്, ഭാരവാഹികളായ ഗിരീഷ് തയ്യിൽ, സുരേഷ് കണ്ണൻ, എം എ പ്രദീപ്,ബി അജിത് കുമാർ, രാജേഷ് സുരേന്ദ്രൻ, സണ്ണി ജോസ് എന്നിവർ അറിയിച്ചു.