പീരുമേട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. പി.പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജി. ബേബി, പി.എസ്. ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ്, സെബാസ്റ്റ്യൻ എസ്. വിളക്കുന്നേൽ, എ. ആർ. ബാലചന്ദ്രൻ, പി. മധു ആർ.വൈ.എഫ്. നേതാക്കളായ ആർ. രഞ്ജിത്ത്, അജിമോൻ, സി. സുരേഷ്, മഹിളാ സംഘം നേതാക്കളായ ജപ കനി, ശാന്തി, മുരുകേശ്വരി എന്നിവർ നേതൃത്വം നൽകി.