 
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ഇരുപത്തി ഒൻപതാമത് ജില്ലാ സമ്മേളനം തൊടുപുഴ ജോയിന്റ് കൗൺസിൽ ഭവൻ ഹാളിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. . ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളായ ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്‌കരണം മുതലായവ നടപ്പിലാക്കണം. ജനപക്ഷ നിലപാടുകൾ മുൻനിർത്തി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് അു്ദേഹം പറഞ്ഞു. കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. അബ്ദുൾ ഫത്ത സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. എം. ഹാരിസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. യു. ഗിരീഷ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ, ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു. കെ.ജി.ഒ.എഫ്. ജില്ലാ സെക്രട്ടറി നിശാന്ത് എം. പ്രഭ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അഭിജിത്ത് പി. എച്ച്. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡോ. ജെയ്സൺ ജോർജ്ജ് പ്രമേയാവതരണം നടത്തി.
തൊടുപുഴ താലൂക്ക് പ്രസിഡന്റ് ബിൻസി കെ. വർക്കി നന്ദി പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഡോ. അബ്ദുൾ ഫത്ത ( പ്രസിഡന്റ്), അഭിജിത്ത് പി. എച്ച്. ( സെക്രട്ടറി), ജെയ്സിമോൾ കെ.ജെ. ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.