തൊടുപുഴ: 21-ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 4, 5 തീയിതികളിൽ തൊടുപുഴയിൽ നടക്കും. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി മാർത്തോമ്മ എസ്റ്റേറ്റ് റോഡിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 250 സൈക്ലിസ്റ്റുകളും ഒഫിഷ്യൽസും പങ്കെടുക്കും. സൈക്ലിംഗ് മത്സര രംഗത്ത് പ്രധാനപ്പെട്ട ഒരിനമായ ഓഫ് റോഡ് സൈക്ലിംളിഗിൽ 14 വയസിൽ താഴെ 16 വയസിൽ താഴെ, 18 ൽ താഴെ സീനിയർ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരിക്കാം. 23 വയസിൽ വിഭാഗത്തിൽ ആൺകുട്ടികൾക്ക് മാത്രമാണ് മത്സരം. മാർച്ചിൽ നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള താരങ്ങളെ ഇതിൽ നിന്നും തിരെഞ്ഞെടുക്കും. നാലിന് രാവിലെ മത്സരങ്ങൾ ആരംഭിക്കും.