പീരുമേട്: കാറ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട്‌ പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികരായ കരടിക്കുഴി അമ്പത്തിയാറാംമൈൽ ശബരി ഇല്ലത്തിൽ പളനിയമ്മാൾ (76), മകൻ പരമേശ്വരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. സാരമായ പരിക്കേറ്റ പളനിയമ്മാളിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ട്‌പോയി. ഇടിച്ച വാഹനം നിറുത്താതെ പോയി.