തൊടുപുഴ: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പനയിൽ സഹകരണ സൊസൈറ്റിയ്ക്ക് മുമ്പിൽ ജീവനൊടുക്കിയ സാബു തോമസിനെ അധിക്ഷേപിച്ച് സംസാരിച്ച എം.എം. മണിക്കെതിരെ മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ. ആശാൻ നടത്തിയ പ്രസംഗം ആത്മഹത്യാ ചെയ്ത ആളെയും കുടുംബത്തെയും വീണ്ടും കൊല്ലുന്ന തരത്തിലാണെന്ന് ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. നിവൃത്തിക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ. മര്യാദകേടിനും ഒരു പരിധിയുണ്ട്. സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരതയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.