bekal

കാസർകോട്: വ്യവസായങ്ങൾ വാഴില്ലെന്ന പേരുദോഷം മാറ്റാൻ കാസർകോട്.ജില്ലയിൽ അനന്തപുരത്തും മടിക്കൈയിലുമായി 500 കോടിയുടെ വ്യവസായങ്ങളാണ് വരുന്നത്. ഇനിയും രണ്ടോ മൂന്നോ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനുള്ള സൗകര്യം ജില്ലിലുണ്ട് വ്യവസായ സംരംഭകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കാസർകോട്ടേക്ക് അന്വേഷിച്ചു വരുന്ന രീതിയിലേക്ക് ഇവിടത്തെ വ്യവസായിക അന്തരീക്ഷം മാറിയിട്ടുണ്ട്.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തവണ എത്തിപ്പോൾ ഇരുപതിലധികം വ്യവസായ സംരഭങ്ങൾ ഉദ്‌ഘാടനം ചെയ്തു. എൺപതോളം യൂണിറ്റുകൾ ഇതിനകം സജീവമായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങളും വർദ്ധിച്ചു. ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ വ്യാവസായികരംഗത്തേ ഏറെ പിന്നാക്കമാണ് കാസർകോട്. പൊതുമേഖലാ സ്ഥാപനമായ കെൽ പ്രതിസന്ധിയിലാണ്. ആസ്ട്രൽ വാച്ചസ് പൂട്ടിയിട്ട് 20 വർഷം കഴിഞ്ഞു ചീമേനിയിലെ ഐ.ടി പാർക്കും വ്യവസായപാർക്കും പ്രഖ്യാപനത്തിൽ ഒതുങ്ങി. തെക്കെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മംഗളൂരുവിന്റെ സാമിപ്യമുണ്ടായിട്ടും വ്യവസായ ഭൂപടത്തിൽ പാടെ അവഗണിക്കപ്പെടുന്ന സ്ഥിതി.

ടൂറിസം വികസന സാദ്ധ്യതയും കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. നെയ്ത്ത് ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളും തളർച്ച നേരിടുകയാണ്.

1ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെൽ (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി)​. കേന്ദ്ര നവരത്ന സ്ഥാപനമായ ഭെല്ലിൽ നിന്ന് ഇത് തിരികെ സംസ്ഥാന വ്യവസായവകുപ്പ് ഏറ്റെടുത്തെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല.

2വ്യവസായ വികസന കോർപ്പറേഷന്റെ കീഴിലായിരുന്ന 2002ൽ അടച്ചുപൂട്ടിയ ആസ്ട്രൽ വാച്ച് കമ്പനിവക സ്ഥലത്ത് മറ്റൊരു പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പായില്ല.

3ചീമേനിയിൽ ഐ.ടി പാർക്ക് തുടങ്ങാൻ വി.എസ് സർക്കാരിന്റെ കാലത്ത് പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നുവാങ്ങി നൽകിയ 125 ഏക്കർ ഭൂമി ഇതുവരെ വ്യവസായ വകുപ്പിന് വിട്ടുകൊടുത്തിട്ടില്ല.

ഭൂമിയുണ്ട്, തിരിച്ചടി

പദ്ധതികളില്ലാത്തത്

വ്യവസായം തുടങ്ങാൻ അനുയോജ്യമായ സർക്കാർ ഭൂമി കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ആവശ്യത്തിനുണ്ട്. തരിശായി കിടക്കുന്ന ഭൂമി പ്ലോട്ടുകളായി നൽകാൻ വ്യവസായ വകുപ്പും തയ്യാറാണ്. എന്നാൽ, വ്യവസായങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ ഉണ്ടാകാത്തതാണ് തിരിച്ചടി.

കര കയറണം

1.നെയ്ത്ത് വ്യവസായം കടുത്ത പ്രതിസന്ധിയിൽ. നെയ്ത്തു സംഘങ്ങൾ പലതും അടച്ചുപൂട്ടുന്നു

2.ടൂറിസം സാദ്ധ്യത ഏറെയുണ്ടെങ്കിലും വികസിപ്പിക്കാൻ കാര്യമായ ശ്രമം ഉണ്ടാകുന്നില്ല. ബേക്കൽ പദ്ധതിപോലും ഇതുവരെ പൂർത്തിയാക്കാനായില്ല

3.കവ്വായി കായൽ കേന്ദ്രീകരിച്ചു തുടങ്ങിയ ഹൗസ് ബോട്ട് വ്യവസായവും തളർച്ചയിൽ

4.കല്ലുമ്മക്കായ ഉത്പാദനം ഏറെയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനാൽ കർഷകർ പലരും പിൻവാങ്ങുന്നു

അനന്തപുരത്തും മടിക്കൈയിലുമായി 500 കോടിയുടെ വ്യവസായങ്ങളാണ് വരുന്നത്. ഇനിയും രണ്ടോ മൂന്നോ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാൻ കാസർകോട് സൗകര്യങ്ങളുണ്ട്. വ്യവസായ സംരംഭകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കാസർകോട്ടേക്ക് അന്വേഷിച്ചു വരുന്ന രീതിയിലേക്ക് ഇവിടത്തെ വ്യവസായിക അന്തരീക്ഷം മാറിയിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രണ്ടു തവണകളായി എത്തി 20 ലധികം വ്യവസായ സംരഭങ്ങൾ ഉദ്‌ഘാടനം ചെയ്തു. 80 ഓളം യൂണിറ്റുകൾ സജീവമായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ചു. ഇത്രയും കാലം സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് വടക്കിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. മംഗളുരു, കണ്ണൂർ വിമാനത്താവളങ്ങളുടെ നടുക്കാണ് പ്രദേശം. ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ ഗുണകരമാകും. കെ.സജിത് കുമാർ ( കാസർകോട് വ്യവസായ കേന്ദ്രം ജനറൽ മാനേജർ)