ncc
എൻ. നന്ദകിഷോറിന് പ്രിൻസിപ്പൽ ഡോ. കെ.വി മുരളി ഉപഹാരം സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: എൻ.സി.സി യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബർമ്മ സന്ദർശിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.സി.സി, സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോറിന് അഭിനന്ദനവുമായി മുൻ കാഡറ്റുകൾ. ബർമ്മ സന്ദർശിക്കുന്ന പന്ത്രണ്ട് അംഗ സംഘത്തിലെ ഏക മലയാളിയാണ് നന്ദകിഷോർ. കോളേജിൽ നടന്ന അനുമോദനം പ്രിൻസിപ്പൽ ഡോ. കെ.വി മുരളി ഉദ്ഘാടനം ചെയ്ത് നന്ദകിഷോറിന് ഉപഹാരം സമ്മാനിച്ചു. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. മേജർ എ.ആർ. അഖിൽ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.വി പ്രസാദ്, എക്സ് കാഡറ്റ്സ് ഫോറം സെക്രട്ടറി പി.വി ഹർഷൻ എന്നിവർ സംസാരിച്ചു. ഫിസ നൗറീൻ പരീത് സ്വാഗതവും വി.വി നന്ദന നന്ദിയും പറഞ്ഞു.