endov
സാധന ടീച്ചർ എൻഡോവ്മെന്റ് വിതരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ഒരു വ്യക്തിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പ്രോത്സാഹനം വിദ്യാഭ്യാസത്തിനുള്ള സഹായമാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. വിദ്യാഭ്യാസം നേടിയവരുടെ ഉയർച്ചയും വളർച്ചയുമാണ് പിന്നീട് നാടിന്റെ മേൽവിലാസമായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീനസ് കോർണറിന് സമീപം കൊടുവള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൊയ്തു മൗലവി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സാധന ടീച്ചർ എൻഡോവ്മെന്റ് വിതരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. എം.പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.ടി ദിൽഷാദ്, സ്റ്റാഫ് സെക്രട്ടറി നിഷ എസ്. പോൾ, നഗരസഭ കൗൺസിലർ ടി.പി ഷാനവാസ്, പ്രിൻസിപ്പൾ നിഷീദ് സംബന്ധിച്ചു. യു. സിയാദ് സ്വാഗതവും പത്മജ രഘുനാഥ് നന്ദിയും പറഞ്ഞു.