jaya
കെ.ടി ജയകൃഷ്ണന്റെ 25ാം ബലിദാന വാർഷികാചരണത്തോടനുബന്ധിച്ച് മൊകേരിയിലുള്ള സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

പാനൂർ: യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ.ടി ജയകൃഷ്ണന്റെ 25ാം ബലിദാന വാർഷികാചരണ ത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മൊകേരിയിലുള്ള സ്മൃതിമണ്ഡപത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ശാന്തി മന്ത്രം ആലപിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

1999 ഡിസംബർ ഒന്നിനാണ് കെ.ടി ജയകൃഷ്ണൻ വധിക്കപ്പെട്ടത്.

ആർ.എസ്.എസ് നേതാക്കളായ ഡോ. എൻ.ആർ മധു, പി.പി സുരേഷ് ബാബു, എൻ.കെ നാണു, കെ. പ്രകാശൻ, ഒ. രാഗേഷ്, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.പി പത്മിനി, കെ. രഞ്ജിത്ത്, എൻ. ഹരിദാസ്, സന്ദീപ് വചസ്പതി, സി. സദാനന്ദൻ,
പി. സത്യപ്രകാശ്, കെ. ശ്രീകാന്ത്, അരുൺ കൈതപ്രം, രാജൻ പുതുക്കുടി, വിജയൻ വട്ടിപ്രം, കെ.കെ ധനഞ്ജയൻ, അഡ്വ. ഷിജിലാൽ, ടി.കെ സജീവൻ, സി.പി സംഗീത, എൻ. രതി, സി.കെ കുഞ്ഞിക്കണ്ണൻ, പി.പി രാമചന്ദ്രൻ, യുവമോർച്ച നേതാക്കളായ സി.ആർ പ്രഫുൽ കൃഷ്ണൻ, കെ. ഗണേഷ്, കെ. അനൂപ്, ബി.എൽ അജേഷ്, നന്ദകുമാർ, അരുൺ ഭാരത്, രോഹിത് രാം, രഗിലേഷ് അഴിയൂർ, മനോജ് പൊയിലൂർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എം.കെ രാജീവൻ, കെ.ബി പ്രജിൽ എന്നിവർ നേതൃത്വം നൽകി.