കാഞ്ഞങ്ങാട്: സംസ്ഥാന ആയുഷ് വകുപ്പിന്റെയും, പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പുളിയനടുക്കം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, മടിക്കൈ ഗ്രാമ പഞ്ചായത്ത്, സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി എരിക്കുളം, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. പ്രിയങ്ക ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു. ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മുജീബ് റഹ്മാൻ നേതൃത്വം നൽകി. വാർഡ് മെമ്പർ ഷൈലജ, വിജേഷ് എന്നിവർ സംസാരിച്ചു.