fund-
അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഫണ്ട് ഉൽഘാടനം ശ്രീ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാരിൽ നിന്നും ആഘോഷ കമ്മിറ്റി ചെയർമാൻ എം. വി ശശിധരൻ ഏറ്റുവാങ്ങുന്നു

മടിക്കൈ: നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം പുനഃപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവം ഫെബ്രുവരി 4 മുതൽ 16വരെ നടക്കും. ആഘോഷത്തിന്റെ ഭാഗമായുള്ള ഫണ്ട് ഉദ്ഘാടനം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാരിൽ നിന്നും ആദ്യതുക ഏറ്റുവാങ്ങി, ആഘോഷകമ്മറ്റി ചെയർമാൻ എം.വി ശശിധരൻ നിർവഹിച്ചു. ആഘോഷകമ്മറ്റി ഓഫീസ് ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് മെമ്പർ കൊട്ടറ വാസുദേവ് നിർവഹിച്ചു. നഗരസഭാ കൗൺസിലർ വി.വി ശ്രീജ, മൂവാരി മുഖാരി സമോദായ സംഘം സംസ്ഥാന പ്രസിഡന്റ് കൺമണി രാധാകൃഷ്ണൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.വി ശങ്കരൻ, സെക്രട്ടറി എം. രാജൻ എന്നിവരും വിവിധ തറവാട്ടംഗങ്ങളും സംസാരിച്ചു. ആഘോഷകമ്മറ്റി ചെയർമാൻ എം.വി ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ ടി.വി. രത്നാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അങ്കക്കളരിയിലെ വിവിധ തറവാട്ടുകാർ തുകകൾ കൈമാറി.

.