കണ്ണൂർ: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഡനിങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൗന്ദർരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ പി. ഗീത വരവുചിലവു കണക്കും അവതരിപ്പിച്ചു. അമൽ രവി, പി.എം ശ്രീരാഗ്, ടി ആർ രാജൻ, പി.സി റഷീദ്, എൻ.ടി സാജു സംസാരിച്ചു. ഭാരവാഹികൾ: കെ.വി. പ്രശാന്ത് കുമാർ (പ്രസിഡന്റ് ), പി.കെ.രവീന്ദ്രനാഥ്, ഷീന പാലോറൻ, സി. രമേശൻ ( വൈസ് പ്രസിഡന്റുമാർ), സി.പി. സൗന്ദർ രാജ് (സെക്രട്ടറി), എൻ.ടി. സാജു, പി.സി. റഷീദ്, കെ.വി. ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ).