മാങ്ങാട്: മാങ്ങാട് നവചേതന കലാസാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള പ്രൊഫഷണൽ നാടകമേള തേറാറമ്പ് മഹദേവ ക്ഷേത്ര മൈതാനിയിൽ വച്ച് നടത്തുന്നു. ഇന്ന് മുതൽ 7 വരെ കേരളത്തിലെ പ്രശസ്ത നാടക സമിതികൾ അവതരിപ്പിക്കുന്ന ആറ് നാടകങ്ങൾ അരങ്ങേറും. വൈകിട്ട് 7 മണിക്ക് ചെറുകഥാകൃത്ത് ടി.പി.വേണുഗോപാലൻ നാടകമേള ഉദ്ഘാടനം ചെയ്യും. കടക്കാവൂർ നാടക സഭയുടെ റിപ്പോർട്ട് നമ്പർ 79 എന്ന നാടകം അവതരിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം'. കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', കോഴിക്കോട് രംഗഭാഷയുടെ 'മിഠായിതെരുവ് ', ആറ്റിങ്ങൽ ശ്രീധന്യയുടെ 'അപ്പ', എന്നീ നാടകങ്ങളും പ്രത്യേക പ്രദർശന നാടകമായി ചങ്ങനശ്ശേരി അണിയറയുടെ 'ഡ്രാക്കുളയും' അരങ്ങേറും. 8ന് പ്രദേശത്തെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് റിയൽ സ്റ്റാർ പരിപാടിയും നടക്കും.