ഉദിനൂർ: ഉദിനൂർ നാട് ചരിത്ര സംഭവമാക്കി തീർത്ത് നെഞ്ചേറ്റി ഞായറാഴ്ച പുലർച്ചെ സമാപിച്ച കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 945 പോയിന്റുകൾ സ്വന്തമാക്കി ഹൊസ്ദുർഗ് ഉപജില്ല ഓവറോൾ കിരീടം നിലനിർത്തി. 890 പോയിന്റുകൾ നേടിയ കാസർകോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 869 പോയിന്റുകളോടെ ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനം നേടി. ബേക്കൽ 808 പോയിന്റും കുമ്പള 796 പോയിന്റും ചിറ്റാരിക്കാൽ 754 പോയിന്റും മഞ്ചേശ്വരം 621 പോയിന്റുകളും സ്വന്തമാക്കി. വിജയികൾക്ക് സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എം എൽ എ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി. വി മുഹമ്മദ് അസ്‌ലം, ഡി ഡി ഇ ടി വി മധുസൂദനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി ജെ സജിത്ത്, കൺവീനർ സത്യൻ മാടക്കാൽ, പി ടി എ പ്രസിഡന്റ് വി വി സുരേശൻ തുടങ്ങിയവർ സംബന്ധിച്ചു.

ഉപജില്ലാതല പോയിന്റ് നില മൂന്ന് വിഭാഗങ്ങളിലായി

യു.പി വിഭാഗം, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി

ഹൊസ്ദുർഗ്- 177, 384, 388

കാസർകോട് - 158, 364, 368

ചെറുവത്തൂർ- 160, 349, 360

ബേക്കൽ - 166, 326, 316

കുമ്പള- 177, 316, 308

ചിറ്റാരിക്കാൽ- 155, 307, 292

മഞ്ചേശ്വരം- 149, 287, 185