ph-1
പിടിയിലായ സി.പി. ലി​ജേഷ്

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം മ​ന്ന​യി​ലെ അ​രി​മൊ​ത്ത​വ്യാ​പാ​രി കെ.​പി. അ​ഷ​റ​ഫി​ന്റെ വീ​ട്ടി​ൽ നി​ന്നു 1.21 കോടിരൂപയും 267 പവനും ക​വ​ർന്ന കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ മുണ്ടച്ചാലി ഹൗസിൽ സി.പി.ലി​ജീഷിനെ(45) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അറസ്റ്റ് ചെയ്തു. വെൽഡിംഗ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിൽ പ്രത്യേകം നിർമ്മിച്ച അറയിൽ നിന്നു ഇവ കണ്ടെടുത്തു. 300 പവനും ഒരു കോടി രൂപയും കവർന്നെന്നായിരുന്നു പൊലീസ് രജിസ്റ്റർചെയ്ത കേസ്.

സി.​സി.​ടി​.വി ദൃ​ശ്യ​ങ്ങ​ളും വി​ര​ല​ട​യാ​ള​വും ട​വ​ർ ലൊ​ക്കേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പിടിയിലായത്. ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം തുടങ്ങിയതെങ്കിലും, അ​ഷ​റ​ഫിന്റെ വീടും പരിസരവും നന്നായി അറിയുന്ന ആളാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.സി​.സി​.ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​നെ​ത്തി​യ​ത് ഒ​രാ​ളാണെന്ന് ബോധ്യമായി.

മോഷണം നടന്ന് നാലു ദിവസം കഴിഞ്ഞാണ് പുറത്ത് അറിഞ്ഞത്. മറ്റാർക്കും പങ്കില്ലെങ്കിൽ, അഷറഫിന്റെ നീ​ക്ക​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​ ആ​ളാ​ണെന്ന നിഗമനത്തിലെത്തി.

ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​ അ​ന്വേ​ഷ​ണം. ശനിയാഴ്ച ലിജേഷ് അടക്കമുള്ള അയൽവാസികളെ ചോദ്യം ചെയ്തു വിരലടയാളം എടുത്തു. ഈ വിരലടയാളവും കവർച്ച നടന്ന വീട്ടിലെ വിരലടയാളവും ഒന്നായതോടെ പ്രതി ലിജേഷാണെന്ന് ഉറപ്പിച്ചു.

പത്തു കിലോമീറ്ററോളം അകലെയുള്ള കീച്ചേരിയിൽ ഒരു വർഷം മുമ്പ് നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളിലും അഷറഫിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലും പ്രതിയുടെ രൂപം ഏകദേശം ഒന്നായിരുന്നു.

ധരിച്ചിരുന്ന മാസ്കും സമാനമായിരുന്നു.

ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ ലിജേഷിനോട് ആവശ്യപ്പെട്ടു. എത്തിയപ്പോൾ മൊ​ബൈ​ൽ ഫോ​ൺ വാങ്ങിവച്ചശേഷം വൈ​കീട്ട് വ​ന്ന് തി​രി​ച്ചു​വാ​ങ്ങു​വാ​ൻ പറഞ്ഞു. ഫോ​ൺ തി​രി​ച്ചു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലെ​ടുത്തു. കുറ്റം സമ്മതിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ക​ണ്ണൂ​ർ സി​റ്റി എ​.സി​.പി ടി.​കെ. ര​ത്ന​കു​മാ​ർ, വ​ള​പ​ട്ട​ണം സി​.ഐ ടി.​പി. സു​മേ​ഷ് എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

രണ്ട് ദിവസത്തിനുശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പറഞ്ഞു.

ശനിയാഴ്ച രാത്രി മുതൽ ചോദ്യം ചെയ്തിരുന്നു.

വിരലടയാളമാണ് നിർണായകമായത്. കീച്ചേരിയിലെ മോഷണത്തിലെ വിരലടയാളവും ഇതായിരുന്നു.

ഞായറാഴ്ച രാത്രി ഏഴരയോടെ കുറ്റം സമ്മതിച്ചു.

ആർ. അജിത്ത് കുമാർ ,

സിറ്റി പൊലീസ് കമ്മിഷണർ