aids-day

കാഞ്ഞങ്ങാട്: പാൻടെക് മൈഗ്രന്റ് സുരക്ഷ പ്രൊജക്ട്, പാൻടെക്ക് എഫ് എസ് ഡബ്ല്യൂ സുരക്ഷ പ്രൊജക്ട്, ഹൊസ്ദുർഗ് ജനമൈത്രി പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എയ്ഡ്സ് ദിനാചരണം നടത്തി. ഹൊസ്ദുർഗ് എസ്.ഐ കെ. അനിരൂപ് ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാൻടെക് മൈഗ്രന്റ് സുരക്ഷ പ്രൊജക്ട് ഡയറക്ടർ പ്രൊഫ: കെ പി ഭരതൻ അദ്ധ്യക്ഷത വഹിച്ചു. പാൻടെക്ക് വൈസ് ചെയർമാൻ കൂക്കാനം റഹ്മാൻ റെഡ് റിബ്ബൺ ധാരണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി,പിങ്ക് പൊലീസ് ഓഫീസർ സക്കീനത്ത്,അസിസ്റ്റന്റ് ലേബർ ഓഫീസർ ഫൈസൽ എം.ടി.പി, പാൻടെക് എഫ്.എസ് ഡബ്ലൂ പ്രൊജക്ട് ഡയറക്ടർ ടി.രാജീവൻ ,പാൻടെക് സെക്രട്ടറി ടി.തമ്പാൻ എന്നിവർ സംസാരിച്ചു. അരുൺ തോമസ് സ്വാഗതവും എസി.കെ വിദ്യ നന്ദിയും പറഞ്ഞു.