mathoth

കാഞ്ഞങ്ങാട്: ജനുവരി 17 മുതൽ 20 വരെ നടത്തപ്പെടുന്ന മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഫണ്ട് ഉദ്ഘാടനം നടന്നു. പ്രമീള സുധാകരനിൽ നിന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ കെ.പി.ബാലകൃഷ്ണൻ ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.കുഞ്ഞാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.തമ്പാൻ, ക്ഷേത്ര സെക്രട്ടറി കെ.വി.കുഞ്ഞിക്കണ്ണൻ, ക്ഷേത്ര സ്ഥിരം കമ്മിറ്റി അംഗം പി.വി.ബാലൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.വി.രവീന്ദ്രൻ നായർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി പി.വി.വിനോദ് കുമാർ, സാമ്പത്തിക കമ്മിറ്റി കൺവീനർ പി.വി.ബാലകൃഷ്ണൻ, മെമ്പർമാരായ ടി.ഗണേശൻ , സി.നാരായണൻ, കെ.വി.സുകുമാരൻ ,ജോയിന്റ് സെക്രട്ടറി എം.പി.ലക്ഷ്മണൻ , കെ.രമേശൻ , മാതൃസമിതി സെക്രട്ടറി രാജമണി, മീര ടീച്ചർ, എന്നിവർ സംബന്ധിച്ചു.