nadakam

പയ്യന്നൂർ: കാനായി ദേശോദ്ധാരണ വായനശാല ആൻ‌ഡ് ഗ്രന്ഥാലയം പ്രൊഫഷണൽ നാടകോത്സവം നാളെ മുതൽ 8 വരെ നടക്കും. നാളെ വൈകീട്ട് 6 ന് ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം' നാടകം. അഞ്ചിന് വൈകീട്ട് കുട്ടികളുടെ മെലഡി ഗാനമേള , തിരുവനന്തപുരം ശ്രീ നന്ദനയുടെ 'യാനം ' . ആറിന് വൈകീട്ട് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത സപ്ലിമെന്റ് പ്രകാശനം നിർവ്വഹിക്കും. തുടർന്ന് കോഴിക്കോട് രംഗകലയുടെ മിഠായി തെരുവ് . ഏഴിന് രാത്രി 7.30 ന് മലബാർ നാടകവേദിയുടെ 'ഓട്ടക്കാലണ.എട്ടിന് വൈകീട്ട് ആറരക്ക് ടി.ഐ. മധുസൂദനൻ എം.എൽ.എ സമാപന സമ്മേളനംഉദ്ഘാടനം ചെയ്യും. തുടർന്ന് ' അലോഷി പാടുന്നു' സംഗീത പരിപാടി .വാർത്താ സമ്മേളനത്തിൽ പി.ഗംഗാധരൻ, സി ആർ.പ്രജീഷ്, സി മധു, വി.വി. ഗിരീഷ് കുമാർ, എം.ചന്ദ്രൻ, ഇ.അജയൻ സംബന്ധിച്ചു.