
ചൊക്ളി: ഒളവിലം പാത്തിക്കലിലെ പാലാഴി തോട് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം സ്പീക്കർ എ.എൻ.ഷംസീറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അവലോകനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, അംഗങ്ങളായ മാണിക്കോത്ത് മഹേഷ്, കെ.ഷീബ, ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. രാകേഷ്, അംഗങ്ങളായ കെ. ശ്രീജ, എൻ പി അനിത, കെ.പി. ഷിനോജ്, മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ പുഷ്പലത പിട്ടൻ, അസി. എൻജിനിയർ ഐ.കെ. മനു മോഹൻ, ഊരാളുങ്കൽ സൊസൈറ്റി എം.ഡി. എസ്.ഷാജു, ഡയരക്ടർ പി പ്രകാശൻ, ജനറൽ മാനേജർ ഷാജി, പ്രൊജക്ട് എൻജിനിയർ എം.കെ.രഗിത്ത് തുടങ്ങിയവർ പങ്കെടുത്തു.