cake

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി സമിതി ജില്ലാ വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന കേയ്ക്ക് നിർമ്മാണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി അനിത ഉദ്ഘാടനം ചെയ്തു. കെ സൗമ്യ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് പി.കെ.ഗോപാലൻ മുഖ്യാഥിതിയായി. സമിതി ജില്ലാ കമ്മറ്റിയംഗങ്ങളായ എ.ശബരീശൻ , കെ.വി.സുകുമാരൻ ,കെ.വി.ദിനേശൻ , വി.കെ.ഗോപാലൻ, ഏരിയ കമ്മറ്റിയംഗം മധു, വനിത ജില്ലാ കമ്മറ്റിയംഗങ്ങളായ സോണിയ ജോസഫ് , സുനിത, ഷൈമ, എൻ.ശ്യാമ, ഏരിയ സെക്രട്ടറി സുനിത, ഏരിയ കമ്മറ്റി മെമ്പർ ശാലിനി എന്നിവർ സംസാരിച്ചു.സജിത സനൽ വാഴുന്നോറടി, ബി.ഷിബിന കാഞ്ഞങ്ങാട് എന്നിവർ ക്ലാസ്സെടുത്തു. സംരംഭക സാധ്യതകളെക്കുറിച്ച് സി കെ.വിജയൻ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ലിജു അബൂബക്കർ സ്വാഗതവും ജില്ലാ കമ്മറ്റി മെമ്പർ രജിത നന്ദിയും പറഞ്ഞു.