ldf

പിൻവാതിൽ ഭരണമെന്ന് എം.വി.ജയരാജൻ

കണ്ണൂർ: നഗരത്തിലെ രൂക്ഷമായ തെരുവ് നായശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ .ഡി .എഫിന്റെ നേതൃത്വത്തിൽ കോർപറേഷനു മുന്നിൽ പ്രതിഷേധിച്ചു.കണ്ണൂർ കോർപറേഷനിൽ പിൻവാതിൽ ഭരണമാണ് നടക്കുന്നതെന്നും ഇത് തിരിച്ചറിയാൻ മേയർക്കാവുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത സി പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു.

അലഞ്ഞുതിരിയുന്ന തെരുവ് നായകൾക്ക് ഷെൽട്ടർ ഒരുക്കുന്നതിന് കോർപറേഷൻ ഇതുവരെ ഒന്നും ചെയ്തില്ല. ജില്ലാ പഞ്ചായത്തിന്റെ എ. ബി .സി കേന്ദ്രത്തിലേക്ക് തെരുവ് നായകളെ എത്തിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ തെരുവ് നായകൾ വിഹരിക്കുകയാണ്. റെയിൽവേയും കോർപറേഷനും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ വി.വി.സുമേഷ്, കെ.എം.സപ്ന, സി ജമാൽ,കെ.പി.സഹദേവൻ എന്നിവരും പ്രസംഗിച്ചു .