
കാസർകോട് : കാസർകോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 135 കിലോ ചന്ദനമുട്ടികൾ പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു.ചന്ദനം കടത്താനുപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബേളൂർ വില്ലേജിലെ പൂതങ്ങാനം കൊളത്തിങ്കാലിലെ പ്രസാദ് (34), പുല്ലൂർ മുണ്ടോട്ട് സ്വദേശി ഷിബുരാജ് (43) എന്നിവരെയാണ് പിടികൂടിയത്.
പ്രസാദിന്റെ വീട്ടിൽ നിന്നും 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 135 കിലോ ചന്ദനമുട്ടികൾ പിടിച്ചെടുത്തു.ചന്ദനം കടത്താൻ ഉപയോഗിച്ച രണ്ടുകാറുകളും പിടികൂടിയിട്ടുണ്ട്.പ്രസാദിന്റെ കൂട്ടാളിയായ ഷിബുരാജിനെ മൂന്നാംമൈലിലെ കടയുടെ മുന്നിൽ വച്ചാണ് പിടികൂടിയത്.പിടികൂടിയ ചന്ദനത്തിന് വിപണിയിൽ എട്ടുലക്ഷം രൂപ വില വരും.
ഫോറസ്റ്റ് ഫ്ലയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീശൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി. എം സിനി, ധനജ്ഞയൻ, എം.എൻ.സുജിത് ,ഡ്രൈവർ വിജേഷ് കുമാർ എന്നിവർ വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസറും പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് ജീവനക്കാരും ചേർന്ന് തുടർ നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.