school-

ഓൺലൈൻ റേഡിയോയുടെ പ്രത്യേക എപ്പിസോഡ് ഒരുക്കി എടച്ചാക്കൈ എ.യു.പി സ്കൂൾ

ഉദിനൂർ:ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ സർഗാത്മക കഴിവുകൾ റേഡിയോയിലൂടെ അരങ്ങിലെത്തിച്ച് എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.ചങ്ങാത്തം ഓൺലൈൻ റേഡിയോയുടെ പ്രത്യേക എപ്പിസോഡിലാണ് കൂട്ടുകാർക്കൊപ്പം ഭിന്നശേഷി കുട്ടികളെയും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചത് .

സരളമായി നാട്ടുവിശേഷങ്ങൾ പറഞ്ഞും ഡയറി വായിച്ചും ആനുകാലിക സന്ദേശങ്ങൾ കൈമാറിയും റേഡിയോയിലൂടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പുതു വെളിച്ചം പകരുകയായിരുന്നു കുട്ടികൾ. ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ പി.എം. മുംതാസ്,വിദ്യാലയത്തിലെ അദ്ധ്യാപിക ഇ.പി പ്രിയ എന്നിവരാണ് ഇതിന് നേതൃത്വം കൊടുത്തത്. വിശിഷ്ടാതിഥി പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മങ്ങാട് ഭിന്നശേഷി ദിന പ്രാധാന്യത്തെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും കുട്ടികളോട് സംവദിച്ചു പ്രധാനാദ്ധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ ടി.കെ.നാജില,മുആദ്,ആമിന, റിസ സുബൈർ എന്നിവർ പങ്കാളികളായി .