ayalkoottam

തളിപ്പറമ്പ്: ആന്തൂർ നഗരസഭ മാലിന്യമുക്തം പദ്ധതിയുടെ ഭാഗമായി ഹരിത അയൽക്കൂട്ടം ആദ്യഘട്ട പ്രഖ്യാപനം കൽക്കോഹാളിൽ നഗരസഭ ചെയർമാൻ പി.മുകുന്ദൻ നിർവഹിച്ചു. ആന്തൂർ നഗരസഭ സി ഡി.എസിൽ 310 അയൽക്കൂട്ടങ്ങളിൽ 186 അയൽക്കൂട്ടങ്ങളെയാണ് ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചത്. ഹരിത ഗ്രേഡിംഗിലൂടെയാണ് അയൽക്കൂട്ടങ്ങളുടെ വിലയിരുത്തൽ പൂർത്തീകരിച്ചത്.വൈസ് ചെയർപേഴ്സൺ വി സതീദേവി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആമിന ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നഗരസഭാ സെക്രട്ടറി പി.അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു. സി.ഡി .എസ് വൈസ് ചെയർപേഴ്സൺ കെ.ഷീജ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ്നന്ദി പറഞ്ഞു.