sports

പരിയാരം:എൻ.ജി.ഒ യൂണിയൻ സംഘവേദിയുടെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് മീറ്റ് 2024 പരിപാടി എട്ടിന് രാവിലെ 9 മണി മുതൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കും. ഈ മാസം 22ന് സംസ്ഥാന സ്പോർട്സ് മീറ്റ് 2024 22 ന് എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായാണ് ജില്ലാ മീറ്റ് സംഘടിപ്പിക്കുന്നത്.സീനിയർ സൂപ്പർ സീനിയർ മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിൽ മത്സരം നടക്കും.കായിക മേളയുടെ ഉദ്ഘാടനം മുൻ സന്തോഷ് ട്രോഫി താരം കെ.പി.രാഹുൽ നിർവഹിക്കും.എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ സമ്മാനദാനം നിർവഹിക്കും. ജില്ലയിലെ സിവിൽ സർവീസ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകൾ മേളയിൽ മാറ്റുരക്കും.