
പാനൂർ: ചൊക്ലി മേഖലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന കെ.വി.ദാമോദരന്റെ മൂന്നാം ചരമവാർഷിക ദിനാചരണം ചൊക്ലി നിടുമ്പ്രത്ത് നടന്നു. വൈകിട്ട് സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന. മടപ്പുര പരിസരത്ത് അനുസ്മരണ സമ്മേളനം സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കൽ സെക്രട്ടറി ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, വി.കെ.രാകേഷ്, വി.ഉദയൻ, കെ.കെ.ശ്രീജ, പി.കെ.മോഹനൻ, കെ.പി.വിജയൻ എന്നിവർ സംസാരിച്ചു. ആർ.പി.രമേശൻ സ്വാഗതം പറഞ്ഞു. കെ.വി.ദാമോദരൻ - മാമൻ വാസു അനുസ്മരണ സമാപന സമ്മേളനം 12 ന് വൈകിട്ട് ചൊക്ലിയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മീനാക്ഷി മുഖർജി ഉദ്ഘാടനം ചെയ്യും.