
മാഹി: ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിന് 7ന് രാവിലെ എട്ടരക്കും 9 നുമിടയിൽ കൊടിയേറും.ഒൻപതരക്ക് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക. രാത്രി ഒൻപതരക്ക് സ്വരാഗ് ഓർക്കസ്ട്രയുടെ ഗാനമേള. ഒൻപതിന് രാത്രി ശിവാഞ്ജലി നൃത്തകലാ ക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ.പത്തിന് രാത്രി ഒൻപതരക്ക് വിവിധ കലാപരിപാടികൾ. പതിനൊന്നിന് രാത്രി ഒൻപതരക്ക് നാട് ധർമ്മി നൃത്ത വിദ്യാലയത്തിന്റെ നൃത്ത നിശ. പന്ത്രണ്ടിന് വൈകിട്ട് 6 മണി ആദ്ധ്യാത്മിക പ്രഭാഷണം. പതിമൂന്നിന് കാലത്ത് 11 മണിക്ക് കാർത്തികാഭിഷേകം. വൈകിട്ട് 5ന് തിടമ്പ് നൃത്തം, രാത്രി 8ന് ഗ്രാമബലി, നഗരപ്രദക്ഷിണം, പള്ളിവേട്ട.പതിനാലിന് രാവിലെ 11ന് ആറാട്ട് കൊടിയിറക്കം. ഒരുമണിക്ക് ആറാട്ട് സദ്യ.