
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി പരിഷ്‌കരണത്തിനായി വിഷയ മേഖലാടിസ്ഥാനത്തിൽ 26 ഉപസമിതികൾക്കുള്ള പരിശീലനം പൂർത്തിയായി. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ, വിഷയ മേഖലാടിസ്ഥാനത്തിലുള്ള ടൂൾ കിറ്റ്, രീതി ശാസ്ത്രം എന്നിവയിലായിരുന്നു പരിശീലനം. പരിശീലനത്തിന് ഡി.പി.ഒ നെനോജ് മേപ്പടിയത്ത്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ മുഹമ്മദ് അൻസൽ, അസി.ജില്ലാ പ്ലാനിംഗ് ഓഫീസർ എ. പ്രദീഷ്, റിസർച്ച് ഓഫീസർ സി എം.സുധീഷ് കുമാർ, റിസർച്ച് അസിസ്റ്റന്റ് ജയകുമാർ എന്നിവർ നേതൃത്വം നൽകി.ഇരുനൂറോളം ഉദ്യോഗസ്ഥരും നൂറോളം വിഷയ വിദഗ്ദരും പങ്കെടുത്തു. അതത് വിഷയ മേഖലയുമായി ബന്ധപ്പെട്ട കരട് ജില്ലാ പദ്ധതി ഡിസംബർ 15 നകം തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ കൺവീനർമാർക്ക് നിർദേശം നൽകി.