
തലശേരി: തലശ്ശേരി ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയം ആശ്രമത്തിന്റെ മുപ്പതാം വാർഷികാഘോഷം ഈ മാസം 9ന് വൈകിട്ട് 5ന് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ പതിപ്പിച്ച 130 പേരെ അനുമോദിക്കും.ഉദ്ഘാടന ചടങ്ങിൽ ബി.കെ. ബ്രിജ് ഭായി (ചൈന),ബി.കെ ബാബു ഭായി (ബുജ് ഗുജറാത്ത് , ബി.കെ. ബീരേന്ദ്ര ഭായി (മൌണ്ട് അബു രാജസ്ഥാൻ)എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ഡോ. ഇ.വി. സ്വാമിനാഥൻ, പ്രൊഫസർ. ഇ.വി.ഗിരീഷ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തുമെന്ന് കണ്ണൂർ കേന്ദ്രം അസിസ്റ്റന്റ് കോർഡനേറ്റർ പ്രിയാ ബഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ബ്രഹ്മകുമാരീസ് തലശ്ശേരി കേന്ദ്രത്തിലെ കോർഡനേറ്റർ ശൈലജ ബഹൻ, സി.എം. മഹേഷ്, പി.വി.ദനേശൻ, എൻ.പ്രകാശൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു