soil-day

പടന്നക്കാട് : മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയസെമിനാർ കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ ഡോ.വിൻസന്റ് മാത്യു ഉദ്ഘാടനം ചെയ്തു. തമിഴ്നാട് കാർഷിക സർവ്വകലാശാല മണ്ണ് ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.ഭാഗ്യവതി, സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.മുരളീധരൻ പൈനി, അന്തർദേശീയ അഗ്രികൾച്ചറൽ കൺസൾട്ടന്റ് ഡോ.സുനിൽ തങ്കലെ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സെമിനാറിനോടനുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിന്റെ പ്രകാശനവും ഡോ.വിൻസന്റ് മാത്യു നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ ദേശീയ തലത്തിലുള്ള ഗവേഷകരുംവിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിതാ റാണി അദ്ധ്യക്ഷത വഹിച്ചു. മണ്ണ് ശാസ്ത്ര വിഭാഗം മേധാവി ഡോ.എൻ.കെ.ബിനിത. സ്വാഗതവും കാർഷിക സർവകലാശാല ജനറൽ കൗൺസിൽ മെമ്പർ ഡോ.പി.നിധീഷ് നന്ദിയും പറഞ്ഞു.