
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് ഉപജില്ലാ, കലോത്സവത്തിലും മറ്റ് മേളകളിലും മികവ് പുലർത്തിയ കുട്ടികളെ ആറങ്ങാടി കരീമുൽ ഇസ്ലാമിയ എ.എൽ.പി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. വാർഡ് കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു ഉപഹാരം സമർപ്പിച്ചു. മാനേജർ എം.കെ.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റർ, സി എച്ച്.അസീസ് ഹാജി , അബ്ദുൾ റഷീദ് ഹാജി, അലങ്കാർ അബൂബക്കർ ഹാജി, കെ.എം.മുനീർ, സി.എച്ച്.ഹമീദ് ഹാജി, എം.മുനീർ, എം.കെ.അഷ്റഫ് ,ടി.അസീസ്, ഫസലുറഹ്മാൻ, അസി ആറങ്ങാടി, ഇ.കെ.റയീസ, ഖയറുന്നീസ, അദ്ധ്യാപികമാരായ പ്രേമലത, പ്രകാശിനി , പ്രിയ , രേഷ്മ , റാസ്മിൻ , എന്നിവർ പ്രസംഗിച്ചു.