
ഇരിട്ടി:കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക്തല സംരംഭകത്വ ബോധവത്ക്കരണ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ് അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഷിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ
ബ്ലോക്ക് മെമ്പർമാരായ ജോളി ജോൺ, മേരി റെജി, എന്നിവർ സംസാരിച്ചു.ഫുഡ് ഇൻസ്പക്ടർ ഷോണിമ, വ്യവസായ വികസന ഓഫീസർ സി ടി.രാജേഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു. മട്ടന്നൂർ നഗരസഭ ഇ.ഡി.ഇ ജുബിത് നന്ദി പറഞ്ഞു.