
തളിപ്പറമ്പ് :തളിപ്പറമ്പ് മോർണിംഗ് ഫുട്ബോൾ ടീമിന്റെ നാലാമത് വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആറു മുതൽ എട്ടുവരെ
കാഞ്ഞിരങ്ങാട് ഈസി ആക്സസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് റോയൽ കപ്പും ഈസി ആക്സസിന്റെ 25000 രൂപ ക്യാഷ് പ്രൈസും നൽകും. ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരയ്ക്കും. ഒന്നാംസ്ഥാനക്കാർക്ക് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സ്ഥിരം ട്രോഫിയും റണ്ണേഴ്സിന് എം ടി പി ഷെഫീക്ക് ദുബായ് നൽകുന്ന സ്ഥിരം ട്രോഫിയും ലഭിക്കും.വാർത്താസമ്മേളനത്തിൽ എം.ബഷീർ ,എം.അബ്ബാസ്, സി നവാസ്, കെ.ഇർഷാദ് ,കെ.ജംഷീർ എന്നിവർ പങ്കെടുത്തു.