
കണ്ണൂർ: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാഷൻ ഡിസൈനിംഗ്,ഗാർമെന്റ് ടെക്‌നോളജി,ഡിസൈനിംഗ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അദ്ധ്യാപന പരിചയം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയും അദ്ധ്യാപന പരിചയവും ഉള്ളവരെ പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം 17 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ ഏഴ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ : 0497 2835390.