action

പള്ളിക്കര ( കാസർകോട്)​: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി.അബ്‌ദുൽ ഗഫൂർ ഹാജിയുടെ മരണത്തിൽ ഒടുവിൽ സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ.ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയെയും കേസ് അന്വേഷിച്ച ഡി.സി.ആർ.ബി ഡിവൈ.എസ്‌.പി കെ. ജെ ജോൺസണിനെയും എ.എസ്.പി പി.ബാലകൃഷ്ണൻ നായരെയും അഭിനന്ദനിക്കുന്നതായി ആക്ഷൻ കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാട് പറഞ്ഞു.

മരണത്തിന് ശേഷം ആക്ഷൻ കമ്മിറ്റി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതിൽ സന്തോഷമുണ്ട്. ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് ആ വീടുമായി ബന്ധം പുലർത്തിയ മന്ത്രവാദിനിയായ യുവതിയാണ് പിന്നിൽ പ്രവർത്തിച്ചതെന്നതിന് വ്യക്തമായ തെളിവുകൾ അന്ന് കേസ് അന്വേഷിച്ച ബേക്കൽ ഡിവൈ.എസ്‌.പിയെ അറിയിച്ചതാണ്.എന്നാൽ അന്വേഷണം ഒരുതരത്തിലും മുന്നോട്ട് പോയില്ല. നിരന്തരം പ്രക്ഷോഭം നടത്തിയ ശേഷം രണ്ടുമാസം മുൻപ് മുഖ്യമന്ത്രി, ഡി.ജി.പി, എം.പി എം.എൽ.എമാർ എന്നിവരെ കണ്ടു നിവേദനം നൽകി.ഇതിന് ശേഷമാണ് കേസ് ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് കൈമാറിയത്.ഒരുപാട് പേരുടെ കുടുംബം തകർത്ത മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തത് നാടിന് തന്നെ സന്തോഷം പകരുന്നുവെന്നും സത്യൻ പൂച്ചക്കാട് പറഞ്ഞു.