musammil

കാസർകോട്: 'ഉപ്പയുടെ ഘാതകരെ അറസ്റ്റ് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്, എല്ലാവർക്കും നന്ദി..'അബ്ദുൽ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ നാല് പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോൾ മകനും കേസിൽ പരാതിക്കാരനുമായ അഹമ്മദ് മുസമ്മലിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും അന്വേഷണ സംഘത്തെ നയിച്ച ഡി.സി ആർ.ബി ഡിവൈ.എസ്.പി ജോൺസൺ സാറിനോടും ഇതുവരെയും കൂടെനിന്ന് ഒരുപാട് സഹായിച്ച ആക്ഷൻ കമ്മിറ്റിയോടും എന്റെ നാട്ടുകാരോടും എന്റെയും കുടുംബത്തിന്റെയും കടപ്പാട് അറിയിക്കുന്നുവെന്നും മുസമ്മിൽ പറഞ്ഞു.. ഉപ്പയുടെ കൊലപാതകത്തിൽ ഞങ്ങൾക്ക് നീതി കിട്ടുമെന്ന് ഇതോടെ ഉറപ്പായി. ആദ്യം ആത്മഹത്യയെന്നും സ്വാഭാവിക മരണമെന്നും പിന്നീട് ദുരൂഹ മരണമെന്നും പറഞ്ഞിരുന്നിടത്ത് നിന്നാണ് ഇപ്പോൾ കൊലപാതകമെന്ന് തെളിഞ്ഞത്. ഉപ്പയെ നഷ്ടമായ സങ്കടത്തിലും ഇപ്പോഴത്തെ കണ്ടെത്തലിൽ ഞങ്ങൾ സന്തോഷിക്കുകയാണ്. അന്ന് തൊട്ടേ തങ്ങൾക്ക് സംശയം ഉണ്ടായിരുന്നതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്.പിന്നീട് ഒന്നര വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നുവെന്നും അഹമ്മദ് മുസമ്മിൽ പറഞ്ഞു.