കാഞ്ഞങ്ങാട്: പതിനൊന്നാമത് കാർഷിക സെൻസസ് രണ്ടാംഘട്ട സർവേ ഹോസ്ദുർഗ് താലൂക്കിൽ ആരംഭിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത സർവ്വേ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, വാർഡ് കൗൺസിലറും അഗ്രികൾച്ചർ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ ബാലകൃഷ്ണൻ, കൗൺസിലർ രവീന്ദ്രൻ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.എ അബ്ദുൽസലാം, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ വി. ശ്രീകല, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ വി. മധുഷൻ, എം. ജീന, കെ.സി രവി, കെ.എ മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു. സർവ്വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി വീട്ടിൽ എത്തുന്ന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സർവേയുമായി സഹകരിക്കണമെന്ന് ചെയർപേഴ്സൺ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.