കാഞ്ഞങ്ങാട്: കേരള ആർട്ടിസാൻസ് യുണിയൻ (സി.ഐ.ടി.യു) തയ്യൽ തൊഴിലാളി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം
സംസ്ഥാന ജനറൽ സെക്രട്ടറിയും കാഡ്‌കോ ചെയർമാനുമായ നടുവത്തുർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രവി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറും ജില്ലാ പ്രസിഡന്റുമായ കെ.എൻ പ്രഭാകരൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ വിജയൻ, സെക്രട്ടറി പി.വി കൃഷ്ണൻ, എം. ഗംഗാധരൻ, പി.പി പ്രഭാകരൻ, പി. തമ്പാൻ, കെ.വി ബൽരാജ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി തമ്പായി അതിയാമ്പൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: തമ്പായി അതിയാമ്പൂർ (പ്രസിഡന്റ്), ശശിധരൻ മുറിയനാവി, സരസ്വതി ചെമ്മട്ടംവയൽ (വൈസ് പ്രസിഡന്റുമാർ), പത്മാവതി ഞാണിക്കടവ് (സെക്രട്ടറി), ഗീത ഉദയംകുന്ന്, സുനിതാ വാഴന്നോറടി (ജോയിന്റ് സെക്രട്ടറിമാർ), രവി ലക്ഷ്മി നഗർ (ട്രഷറർ).