march
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രകടനവും ധർണയും നടത്തി. ആയിരക്കണക്കിന് ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭത്തിൽ പങ്കെടുത്തു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം സുഷമ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി സുധീർ, കെ.ജി എൻ.എ സംസ്ഥാന സെക്രട്ടറി ഖമറുസ്മൻ എന്നിവർ പ്രസംഗിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ ട്രഷറർ കെ. ഷാജി നന്ദി പറഞ്ഞു.