പയ്യാവൂർ: സാരഥി യു.എ.ഇയുടെ ഇരുപതാം വാർഷികം 'രഥോത്സവം ഇരുപത്തിനാല് ' എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ പ്രൊഫ. കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വേങ്ങയിൽ നാരായണൻ നായർ
മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ജോൺ, സംഘാടകസമിതി ചെയർമാൻ ചന്ദ്രൻ ഇരിയ, ജനറൽ കൺവീനർ കൂട്ടക്കനി പ്രമോദ്, ടി.വി മുരളീധരൻ, കെ.സി ബിജു, സാരഥി പ്രസിഡന്റ് നാരായണൻ അരമങ്ങാനം, സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട്, ട്രഷറർ കിഷോർ മടിയൻ, വനിതാ വിഭാഗം കൺവീനർ ദീപ ശ്രീധരൻ, രക്ഷാധികാരികളായ മാധവൻ കാഞ്ഞങ്ങാട്, ഉമാവരൻ മടിക്കൈ, വനജചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിനോദ് പട്ടുവത്തിന്റെ സംവിധാനത്തിൽ
സാരഥികലാകരന്മാരുടെ കലാപരിപാടികളും, മറിമായം ടീമും, ഗായകൻ വിവേകാനന്ദൻ, ഗൗതംകൃഷ്ണ എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായി.