 
നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോനുബന്ധിച്ച് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് പള്ളിക്കര അമ്പലമൈതാനിയിൽ ആരംഭിച്ചു. മുൻ ഇന്റർനാഷണൽ താരം കെ. വിജയകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി ടീം മുൻ മാനേജർ പി.സി ആസിഫ് മുഖ്യാതിഥിയായി. മുൻ ജൂനിയർ സ്റ്റേറ്റ് ഫുട്ബോൾ താരം പി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞികൃഷ്ണൻ, കെ. വിജയചന്ദ്രൻ, കെ. രാഗേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി ജയരാജൻ, ജനറൽ കൺവീനർ പി. രമേശൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി രവീന്ദ്രൻ, കോഡിനേറ്റർ രമേഷ് കുമാർ, ഏറുമ്പുറം മുഹമ്മദ്, പ്രോഗ്രാം കൺവീനർ കെ. രഘു എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. മറ്റന്നാളാണ് ഫൈനൽ മത്സരം.