
പാലക്കുന്ന് : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പത്തുപേർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിക്ക് പാലക്കുന്ന് ലയൺസ് ക്ലബ് തുടക്കം കുറിച്ചു.ഉദുമ പടിഞ്ഞാറിലെ വൃദ്ധയ്ക്ക് ആദ്യഗഡു നൽകി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ക്ലീൻ പാലക്കുന്ന് പദ്ധതിയുടെ ഭാഗമായി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പത്തോളം വീപ്പകൾ സ്ഥാപിക്കുന്നതിനും ചടങ്ങിൽ തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് റഹ്മാൻ പൊയ്യയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പി.ഗംഗാധരൻ, എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ഗോപി , ജി.എൽ.ടി കോർഡിനേറ്റർ വി.വേണുഗോപാലൻ, ഡിസ്ട്രിക്ട് സെക്രട്ടറി കെ.സുകുമാരൻ, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി കാപ്പിൽ ഷറഫുദ്ധീൻ , റീജിയൻ ചെയർപേഴ്സൺ രാജേന്ദ്രൻ നായർ, സോൺ ചെയർ പേഴ്സൺ പ്രദീപ് കീനേരി, സെക്രട്ടറി ആർ.കെ.കൃഷ്ണ പ്രസാദ് ,ട്രഷറർ കെ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു .