money

ഇരിട്ടി:കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് അസി.എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും വാഹന പരിശോധനക്കിടെ കർണ്ണാടക ഭാഗത്തു നിന്നും വന്ന പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഫോർച്യൂണർ കാറിൽ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 40 ലക്ഷം രൂപ പിടികൂടി കർണ്ണാടക പെരിയ പട്ടണ സ്വദേശി ബി.എസ്.രാമചന്ദ്രനെയും ൈ ഡ്രവറിനെയും തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.സംഘത്തിൽ ഇ.ഐ ആൻഡ് ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, ഒ.അബ്ദുൾ നിസാർ, പ്രിവന്റീവ് ഓഫീസർ സി പി.ഷാജി,സി.പി.ഒമാരായ സുജിത്ത്,വി.പി. ശ്രീകുമാർ, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരും വാഹനപരിശോധനയിൽ പങ്കെടുത്തു.